കോള ഗോഡൗണുകള്‍ക്കു നേരെ അക്രമം
തിരുവനന്തപുരം: തലസ്ഥാനത്ത് കോളയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംസ്ഥാനത്ത് കോള, പെപ്സി തുടങ്ങിയ ലഘുപാനീയങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധ പ്രകടനങ്ങള്‍.
ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ മേട്ടുക്കടയിലുള്ള പെപ്സി ഗോഡൗണിലേയ്ക്ക് ഇരച്ചുകയറിയ ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ ഗോഡൗണ്‍ അടിച്ചുതകര്‍ത്തു. അക്രമം തടയാന്‍ ചെന്നവര്‍ക്കുനേരെ പ്രവര്‍ത്തകര്‍ മര്‍ദ്ദന ശ്രമം നടത്തി.
കുറവന്‍കോണത്തെ കൊക്കോകോള ഗോഡൗണിനെ നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പലസ്ഥലങ്ങളിലും കോള വിരുദ്ധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications