പ്രസവാനൂകൂല്യം വര്‍ധിപ്പിച്ചു: മന്ത്രി ശ്രീമതി
കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് നല്‍കിവരുന്ന ധനസഹായം 1400 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പി.കെ ശ്രീമതി അറിയിച്ചു.
കോഴിക്കോട് മാതൃ-ശിശു ക്ഷേമ ആശുപത്രിയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 50കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോഴിക്കോട്ട് വനിതകള്‍ക്ക് മാത്രമായി ഒരു മെഡിക്കല്‍ കോളജ് തുടങ്ങാനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്തും-മന്ത്രി പറഞ്ഞു.
കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി അനുവദിച്ച അമ്പത് വീതം മെഡിക്കല്‍ സീറ്റുകളിലേയ്ക്ക് ഈ അധ്യയന വര്‍ഷത്തില്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക.
അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നിലവാരം ഉയര്‍ത്താനും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നടപടിയുണ്ടാകും. മുഴുവന്‍ ജില്ലാ ആശുപത്രികളിലും സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ശ്രീമതി അറിയിച്ചു.












Click it and Unblock the Notifications