വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധന
കൊച്ചി: ഈ വര്‍ഷം ആദ്യപകുതിയില്‍ കേരളം സന്ദര്‍ശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ദ്ധനവുണ്ടായതായി ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
സപ്തംബര്‍ 28മുതല്‍ 30വരെ നടക്കുന്ന കേരള ടൂറിസം മാര്‍ട്ടിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതേകാലയളവില്‍ത്തന്നെ ഇന്ത്യയ്ക്കകത്തുനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഈവര്‍ഷം ഇതുവരെ മൊത്തം മൂന്ന് ലക്ഷം വിദേശ വിനോദ സഞ്ചാരികളും 60 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളും കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
ടൂറിസം മേഖലയില്‍ നിന്നും 7,000 കോടിയലധികം രൂപയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് നേടാന്‍ കഴിഞ്ഞത്-കോടിയേരി പറഞ്ഞു.
കേരളം സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വളരെയേറെ വര്‍ദ്ധനവുണ്ടായതായി വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനും വിലയിരുത്തിയിട്ടുണ്ട്. കേരളം സന്ദര്‍ശിക്കുന്ന രാജ്യത്തിനകത്തുതന്നെയുള്ള സഞ്ചാരികളുടെ എണ്ണത്തിലും വളരെയേറെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
1990ല്‍ മൊത്തം ഇന്ത്യന്‍ സഞ്ചാരികളുടെ 2.5 ശതമാനം സഞ്ചാരികള്‍ മാത്രമാണ് കേരളം സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 15 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്-മന്ത്രി വിശദമാക്കി.












Click it and Unblock the Notifications