കോള നിരോധനം നിയമ പ്രകാരം: മന്ത്രി
തിരുവനന്തപുരം: കൊക്ക കോളയ്ക്കും പെപ്സിക്കും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നിമയ മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.
പ്രശ്നത്തിന്റെ എല്ലാ വശങ്ങളും കണക്കിലെടുക്കാതെയാണ് കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയുന്ന ഭക്ഷ്യ മലിനീകരണ നിയമത്തിലെ 7(1) ചട്ടപ്രകാരമാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്-അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിലെ നിയമവശങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി കൈക്കൊള്ളും. എന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഭാഗം വാദിച്ചതിലുണ്ടായ വീഴ്ചയാണ് കോടതിവിധിയ്ക്ക് കാരണമെന്ന അഭിപ്രായത്തില്‍ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications