രാമചന്ദ്രനെതിരായ കേസ് ലോകായുക്ത തുടരും
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രനെതിരെ ഒരു സംഘടനയുടെ കത്ത് ഹര്‍ജിയായി പരിഗണിച്ചുകൊണ്ട് ലോകായുക്ത രജിസ്റര്‍ ചെയ്ത കേസ് തുടരും.
ലോകായുക്തയ്ക്ക് സ്വമേധയാ കേസെടുക്കാന്‍ അധികാരമില്ലെന്ന് നീരീക്ഷിച്ചുകൊണ്ട് ഹൈക്കോടതി ഈയിടെ ഈ കേസ് റദ്ദാക്കിയിരുന്നു.
എന്നാല്‍ സമാന പരാതികളുമായി കേരള ആയുര്‍വേദ മെഡിക്കല്‍ കോളജ് അധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. ജ്യോതിലാല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ ലോകായുക്ത തീരുമാനിച്ചത്.
ഇതിന്മേലുള്ള നടപടി ഒക്ടോബര്‍ 17ന് തുടരും. കെ.കെ രാമചന്ദ്രനും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി. രാധാകൃഷ്ണനുമെതിരെയാണ് ഈ കേസ്.
കത്തിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത സ്വയം എടുത്ത അഴിമതിക്കേസ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ലെന്ന കാരണം പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.
എന്നാല്‍ അഭിഭാഷകനായ ചെറുന്നിയൂര്‍ പി.ശശിധരന്‍ നായര്‍ മുഖാന്തരം നല്‍കിയ ഹര്‍ജി കഴിഞ്ഞ 11ന് പരിഗണനയ്ക്കു വന്നപ്പോള്‍ എതിര്‍കക്ഷികളുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.
ഈ കേസ് 17ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. വാസുദേവന്‍ നമ്പൂതിരിയെ സ്ഥലം മാറ്റിയത്, പൂജപ്പുര പഞ്ചകര്‍മ ചികിത്സാ കേന്ദ്രം സ്വകാര്യവത്കരിക്കാന്‍ നടത്തിയ ശ്രമം, കണ്ണൂര്‍, വയനാട് ജില്ലകളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ നിയമനത്തില്‍ മന്ത്രി ഇടപെട്ടത് തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.












Click it and Unblock the Notifications