100 മെഡിക്കല്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് 100 എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യാ സംഘത്തിന്റെ ശുപാര്‍ശയനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് 50 സീറ്റുകള്‍ വീതം വര്‍ധിപ്പിക്കാനാണ് മെഡിക്കല്‍ കോളജുകള്‍ സന്ദര്‍ശിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യാ സംഘം ശുപാര്‍ശ ചെയ്തത്. സീറ്റ് വര്‍ധിപ്പിക്കാന്‍ സപ്തംബര്‍ 25ഓടെ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യാ സംഘം പരിശോധന നടത്തിയിരുന്നു.












Click it and Unblock the Notifications