ഹൈക്കോടതി ബഞ്ചിനെതിരെ നിവേദനം
കണ്ണൂര്‍: തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ടുകൊണ്ട് ദി പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്സ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നിവേദനം നല്‍കി.
ഹൈക്കോടതി ബഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കാനായി കേന്ദ്രത്തോടാവശ്യപ്പെട്ട മന്ത്രിസഭാ നടപടി ഉചിതമല്ലെന്ന് കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഈ തീരുമാനം മലബാര്‍മേഖലയിലെ 1.37കോടിവരുന്ന ജനങ്ങളെ പ്രതികൂലമായി ബാധിയ്ക്കും.
തിരുവനന്തപുരത്ത് ബഞ്ച് സ്ഥാപിതമായാല്‍ സംസ്ഥാനസര്‍ക്കാറുമായി ബന്ധപ്പെട്ട കേസുകളെല്ലാം അവിടെയായിരിക്കും കൈകാര്യം ചെയ്യുക. അപ്പോള്‍ ആറ് സാമ്പത്തിക ജില്ലകളടങ്ങുന്ന മലാബാറിലെ ജനങ്ങള്‍ക്ക് കേസ് നടത്തിപ്പിനും മറ്റുമായി തലസ്ഥാനത്തെത്തുകയെന്നത് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തിവയ്ക്കും-നിവേദനത്തില്‍ പറയുന്നു.
ഇപ്പോള്‍ത്തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള അറുപത് ശതമാനം കേസുകളും സര്‍ക്കാര്‍ ഉള്‍പ്പെട്ടതാണ്. ഇതൊക്കെ തിരുവനന്തപുരത്തേയ്ക്ക് മാറ്റുമ്പോള്‍ ഈയിടെ നിര്‍മ്മിച്ച ഹൈക്കോടതി കെട്ടിടം ആവശ്യമില്ലാത്തതാവും.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് മലബാറിലെ ജനങ്ങള്‍ക്കുകൂടിസൗകര്യപ്രദമാകുന്ന വിധത്തില്‍ കോഴിക്കോട്ടോതലശേരിയിലോ ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്നും കൗണ്‍സില്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications