മുല്ലപ്പെരിയാറില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും: ഡിഐജി
മുല്ലപ്പെരിയാര്‍: അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് മധ്യമേഖല ഡിഐജി പത്മകുമാര്‍ പറഞ്ഞു.
ശനിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈയിടെ തമിഴ്നാട്ടില്‍ നിന്നും ആളുകള്‍ മുല്ലപ്പെരിയാരിലെത്തി പൂജ നടത്തുകയും അണക്കെട്ടില്‍ ചാടി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് കേരള പോലീസില്‍ നിന്നും അഞ്ച് ഉദ്യോഗസ്ഥരെ മുല്ലപ്പെരിയാറില്‍ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് താമസിക്കാന്‍വേണ്ട സൗകര്യങ്ങള്‍ തമിഴ്നാട് നല്‍കിയിരുന്നില്ല.
ഇതിനെത്തുടര്‍ന്നാണ് ഇവിടത്തെ സ്ഥിതി പരിശോധിക്കുന്നതിനായി ഡിഐജി സന്ദര്‍ശനം നടത്തിയത്.












Click it and Unblock the Notifications