രേണുകാ മോനോന്‍ വിവാഹിതയാകുന്നു
തൃശ്ശൂര്‍: ചലച്ചിത്രതാരം രേണുകാമേനോന്‍ വിവാഹിതയാവുന്നു. നവംബര്‍ അവസാനമാണ് വിവാഹം നടക്കുക.
വിവാഹം തീരുമാനിച്ചതിനാല്‍ താന്‍ അഭിനയരംഗത്തുനിന്നും പിന്‍മാറുകയാണെന്ന് രേണുക അറിയിച്ചു. അമേരിക്കയില്‍ സോഫ്റ്റ് വേര്‍ എന്‍ജിനീയറായ സൂരജാണ് വരന്‍.
നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് രേണുക സിനിമാരംഗത്തേയ്ക്ക് കടന്നുവന്നത്. അതില്‍ രേണുക അവതരിപ്പിച്ച കോളജ് വിദ്യാര്‍ത്ഥിനിയുടെ വേഷം പ്രേക്ഷകശ്രദ്ധനേടിയിരുന്നു.
ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന പതാകയാണ് ഈ നടിയുടെ അവസാന ചിത്രം. കലാപ കാതലന്‍ എന്ന തമിഴ്ചിത്രത്തിലഭിനയിച്ചതിനെത്തുടര്‍ന്ന് നിരവധി അവസരങ്ങള്‍ രേണുകയെത്തേടിയെത്തിയിരുന്നു. എന്നാല്‍ വിവാഹം മുന്‍നിര്‍ത്തി അവ വേണ്ടെന്നുവെയ്ക്കുകയായിരുന്നു.
ാര്‍ട്ടേഡ് അക്കൗണ്ടന്റായ ഉണ്ണികൃഷ്ണ മേനോന്റെയും ഗിരിജയുടെയും മകളാണ് രേണുക. തിരുവനന്തപുരത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്‍ ഉദ്യോഗസ്ഥനായ കെ.എം. ശിവശങ്കരന്‍ നായരുടെ മകനാണ് സൂരജ്.
മോഡലിംഗിലൂടെ സിനിമാരംഗത്ത് എത്തിയ രേണുക വിവാഹശേഷം ഫാഷന്‍ ഡിസൈനിംഗില്‍ ഉന്നത പഠനത്തിനായി ആസ്ത്രേലിയയിലേയ്ക്ക് പോകും.












Click it and Unblock the Notifications