കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിനെതിരെ അപകീര്‍ത്തികേസ് നല്‍കും: ശോഭാ ജോണ്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ആക്രമിക്കുകയും പണം തട്ടുകയും ചെയ്ത കേസിലെ മുഖ്യപ്രതി ശോഭാ ജോണ്‍ പൊലീസുകാര്‍ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്ന് വെളിപ്പെടുത്തി.

രേഖകളില്‍ ഒപ്പിടാന്‍ പൊലീസ്സ്റേഷനിലെത്തിയതായിരുന്നു ശോഭ. അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മോശപ്പെട്ട സ്ത്രീയായാണ് സംസ്ഥനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുമ്പാകെ ശോഭയെ ചിത്രീകരിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇതിനെതിരെ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുകയെന്നും അഭിഭാഷകന്‍ പറഞ്ഞു. തിങ്കളാഴ്ച തന്നെ കേസ് നല്‍കും.

ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് ശോഭാ ജോണ്‍ പൊലീസ് സ്റേഷനിലെത്തിയത്. ഒപ്പം ജാമ്യം കിട്ടിയ രണ്ടാം പ്രതി ബിജിലും പൊലീസിന് മുമ്പാകെ ഹാജരായി.

മകനോടൊപ്പമെത്തിയ ശോഭ കുട്ടിയെ വാഹനത്തിലിരുത്തിയാണ് സ്റേഷനിലെത്തി രേഖകളില്‍ ഒപ്പിട്ട് മടങ്ങിയത്. ലിങ്ക് ലക്ഷ്മണ്‍ ഫ്ലാറ്റിലേക്ക് പോകാനായിരുന്നു ശോഭ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അവിടെ മാധ്യമപ്രവര്‍ത്തകരെ കണ്ട് ഫ്ലാറ്റില്‍ കയറാതെ പോവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X