ഗുജറാത്ത് തീരത്ത് കൊടുങ്കാറ്റിന് സാധ്യത
അഹമ്മദാബാദ്: ഗുജറാത്തിലെ തീരപ്രദേശത്ത് കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. കച്ച്, ജാംനഗര്‍, പോര്‍ബന്തര്‍ ജില്ലകളിലെ കൊടുങ്കാറ്റ് ഭീഷണിയുള്ളത്.
പോര്‍ബന്ദറിന് 120 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായുള്ള ചുഴലിക്കാറ്റ് തീരപ്രദേശത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചു.
മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിലുള്ളവര്‍ക്ക് കരയിലേക്ക് മടങ്ങാന്‍ വയര്‍ലെസ് സന്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications