ദില്ലിയില്‍ എംബസി ഉദ്യോഗസ്ഥ കൊല ചെയ്യപ്പെട്ടു
ദില്ലി: ബെല്‍ജിയന്‍ എംബസിയിലെ വനിതാ ഉദ്യോഗസ്ഥയെ തെക്കന്‍ ദില്ലിയിലെ വീട്ടില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി.
ബെല്‍ജിയന്‍ എംബസിയിലെ സെക്രട്ടറിയായ ഇസബെല്ലാ ഡിസോയി (35)യാണ് കുത്തേറ്റു മരിച്ചത്. ഇവരുടെ ശരീരത്തില്‍ 22 കുത്തുകളാണ് കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇസബെല്ലയുടെ ഡ്രൈവറടക്കം അഞ്ചു പേരെ പൊലീസ് അറസ്റ് ചെയ്തു.
വസന്ത് വിഹാറിലെ വീട്ടില്‍ രാത്രി വൈകി നടന്ന പാര്‍ട്ടിക്കു ശേഷമാണ് ഇവര്‍ കൊല ചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടിയ്ക്കിടെ ഇസബെല്ല ഡ്രൈവറുമായി വാക്കേറ്റം നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications