ലയനം ഒക്ടോബറില്‍: മുരളീധരന്‍
തൃശൂര്‍: എന്‍സിപിയുമായുള്ള ഡിഐസിയുടെ ലയനം ഒക്ടോബര്‍ അവസാനത്തോടെ ഉണ്ടാവുമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിന് സമ്മര്‍ദം ചെലുത്തിയ നേതാക്കളാണ് ഇപ്പോള്‍ ഡിഐസി വിട്ടുപോയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയുടെ ഒരു സ്ഥാനാര്‍ത്ഥിയെയും കോണ്‍ഗ്രസ് സഹായിച്ചില്ല. ഇപ്പോള്‍ ചില നേതാക്കള്‍ ഡിഐസി വിട്ട് കോണ്‍ഗ്രസിലേക്കു പോയത് ചവിട്ടിയ കാലു നക്കുന്നതിന് തുല്യമാണ്- മുരളി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് (ഇന്ദിര) തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.
കരുണാകരനെ പോലുള്ള നേതാക്കളെ ദേശീയ രാഷ്ട്രീയത്തിന് ആവശ്യമുള്ളതുകൊണ്ടാണ് പവാര്‍ ലയനത്തിന് മുന്‍കൈയെടുത്തത്. ലയനത്തോടെ സംസ്ഥാനത്ത് വന്‍ശക്തിയായി വളരാന്‍ പാര്‍ട്ടിക്ക് കഴിയും- മുരളി പറഞ്ഞു.












Click it and Unblock the Notifications