സഹകരണ സംഘങ്ങള്‍ ഗുണ്ടാസംഘങ്ങള്‍: മന്ത്രി
കൊച്ചി: സംസ്ഥാനത്തെ പല സഹകരണ സംഘങ്ങളും ഗുണ്ടാ സംഘങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍.
പല സഹകരണ സംഘങ്ങള്‍ക്കും കൃത്യമായ കണക്കുകളില്ല. ഇവയെ നിയന്ത്രിക്കാന്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ കേരള പൊലീസ് സഹകരണ സംഘം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സഹകരണ സംഘങ്ങളുടെ ലാഭത്തിന്റെ 30 ശതമാനം ആദായനികുതി എന്ന പേരില്‍ പിടിച്ചുപറിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ലാഭം പിടിച്ചുപറിക്കാന്‍ തീരുമാനിച്ച കേന്ദ്രധനമന്ത്രി പി.ചിദംബരം സഹകരണ സംഘങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. സംഘങ്ങളെ കള്ളക്കണക്കെഴുതാന്‍ ഇത് പ്രേരിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications