Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് പെപ്സി ഗോഡൗണ്‍ ആക്രമിച്ചു

തിരുവനന്തപുരം: പേട്ടയിലുള്ള പെപ്സി ഗോഡൗണ്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെ ജാഥയായെത്തിയ എഐവൈഫ് പ്രവര്‍ത്തകര്‍ പൊലീസുകാരെ മറികടന്ന് ഗോഡൗണിലേക്ക് തള്ളിക്കയറി അക്രമം നടത്തുകയായിരുന്നു.

പേട്ടയ്ക്കടുത്തുള്ള ആനയറയിലെ കുടവൂര്‍ ജംഗ്ഷനിലെ പെപ്സി ഗോഡൗണാണ് തകര്‍ത്തത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ ജാഥയായെത്തി അക്രമം നടത്തുമ്പോള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഗോഡൗണിനു പുറത്ത് കുത്തിയിരിപ്പു സമരം നടത്തുന്നുണ്ടായിരുന്നു.

ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന വളപ്പിലേക്ക് തള്ളിക്കയറിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ കോള കുപ്പികളും ക്യാനുകളും നശിപ്പിച്ചു. പൊലീസ് പ്രവര്‍ത്തകരെ ആദ്യമൊക്കെ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാരെ ഭേദിച്ചാണ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. അക്രമം നടക്കുന്ന സമയത്ത് പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. എഐവൈഎഫ് പ്രവര്‍ത്തകര്‍ ഗോഡൗണിനു നേരെ ആക്രമം നടത്തുമ്പോഴും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഗോഡൗണിനു പുറത്ത് കുത്തിയിരിപ്പു സമരം തുടര്‍ന്നു.

തിരുവനന്തപുരത്ത് ശനിയാഴ്ച രാത്രി പത്തുമണിയോടെ പേട്ട ആനയറ കുടവൂര്‍ ജംഗ്ഷനിലെ പെപ്സി ഗോഡൗണിലെത്തി കോള കുപ്പികള്‍ തകര്‍ക്കാന്‍ ശ്രമിച്ച എഐവൈഎഫ് പ്രവര്‍ത്തകരെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് രാജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രാത്രി പേട്ട പൊലീസ് സ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തങ്ങളെ ആക്രമിച്ചവരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+