ടെര്‍മിനല്‍ 18 മാസത്തിനകം പൂര്‍ത്തിയാക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമാനുമതി ലഭിച്ചതായി നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.
ടെര്‍മിനലിന്റെ നിര്‍മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കും. ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ഉദ്ഘാടനത്തിനായി ക്ഷണിക്കും.
245.58 കോടി രൂപയുടേതാണ് പദ്ധതി. അന്താരാഷ്ട്ര വ്യോമസേന പാതയില്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം വിമാനത്താവളം ഇന്ത്യയുടെ വ്യോമയാന കവാടമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
വിദേശ വിമാനങ്ങള്‍ക്ക് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള അനുമതി കൂടി കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications