Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തീവ്രവാദം തലപൊക്കുന്നു: വി.എസ്

തിരുവനന്തപുരം: തപാല്‍ ബോംബ് കണ്ടെത്തിയത് കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം തലപൊക്കുന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത പത്രാധിപന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തീവ്രവാദ പ്രവര്‍ത്തനം തലപ്പൊക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം സാമ്പത്തികമായി വിഷമകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനത്തിന്റെ പൊതുകടം 50, 000 കോടി രൂപ കവിയുമെന്ന നിലയിലെത്തിയിരിക്കുകയാണ്.

ഇത് മറികടക്കണമെങ്കില്‍ പരമാവധി വരുമാനം കൂട്ടണം. ഇതിനായി ഊര്‍ജ്ജിത നികുതി സമാഹരണവും ചെലവ് പരമാവധി കുറച്ചും ധാരാളിത്തം കുറച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിഹിതം ലഭിക്കേണ്ടതുമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.

കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പത്രമാധ്യമങ്ങളുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവണം. കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പത്ര മാധ്യമങ്ങള്‍ നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍ ഇനിയും തുടരണം. പത്രങ്ങളുടെ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയും അതിനനുസരിച്ചുള്ള നടപടികള്‍ എടുക്കുകയും ചെയ്യുക എന്ന നയമാണ് സര്‍ക്കാരിനുള്ളത്.

കര്‍ഷക ആത്മഹത്യ ഇല്ലാതാക്കന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ താഴേത്തട്ടിലേക്ക് വേണ്ടപോലെ എത്തിയോ എന്ന് സംശയമുണ്ട്. ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടും ആത്മഹത്യ തുടരുന്നതിന്റെ കാര്യം പരിശോധിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+