നടി പത്മിനി അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ ആദ്യകാല നായികമാരില്‍ പ്രമുഖയും ഭരതനാട്യം നര്‍ത്തകിയുമായ പത്മിനി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 12നാണ് മരണം സംഭവിച്ചത്.
മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച പത്മിനി മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിച്ച ആദ്യകാല നായികമാരില്‍ ഒരാളായിരുന്നു. 40 വര്‍ഷത്തോളം സിനിമാലോകത്തുണ്ടായിരുന്നു. 1949 മുതല്‍ മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി ഇരുന്നൂറ്റിയമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.
1932 ജൂണ്‍ 12ന് തിരുവനന്തപുരത്ത് പൂജപ്പുരയിലാണ് ജനനം. കല്പന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ശിവാജി ഗണേശന്റെയും എം.ജി.രാമചന്ദ്രന്റെയും നായികയായി പല ചിത്രങ്ങളിലും വേഷമിട്ടു. ഹിന്ദിയില്‍ രാജ്കപൂറിനൊപ്പം മൂന്ന് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന നര്‍ത്തകിമാരായിരുന്നു ലളിത-രാഗിണി-പത്മിനിമാര്‍. നടി ശോഭന പത്മിനിയുടെ സഹോദരപുത്രിയാണ്. നടി സുകുമാരി അടുത്ത ബന്ധുവാണ്.
പരേതനായ ഡോ.രാമചന്ദ്രനാണ് ഭര്‍ത്താവ്. മകന്‍ ഡോ.പ്രേംരാമചന്ദ്രന്‍.












Click it and Unblock the Notifications