സിപിഎം മന്ത്രിയുടെ പൂജയ്ക്കെതിരെ കാരാട്ട്
ദില്ലി: പശ്ചിമ ബംഗാളിലെ ഗതാഗതമന്ത്രിയും സിപിഎം മന്ത്രിയുമായ ക്ഷേത്രത്തില്‍ പൂജ നടത്തിയതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കടുത്ത വിമര്‍ശനമുയര്‍ത്തി.
മന്ത്രിയുടെ നടപടി ഗുരുതരവും ന്യായീകരിക്കാനാവാത്തതുമാണെന്ന് സിപിഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയ്ക്കുള്ള കത്തില്‍ കാരാട്ട് വ്യക്തമാക്കി. ദില്ലിയില്‍ കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ അംഗങ്ങള്‍ക്കു കത്തിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്തു.
ബിര്‍ഭൂം ജില്ലയിലെ താരാപീഠ് കാളിമന്ദിറിലാണ് ചക്രവര്‍ത്തി പൂജ നടത്തിയത്. പൂജ വിവാദമായതിനു ശേഷം ചക്രവര്‍ത്തി ഈശ്വരാരാധനയെ തള്ളിപ്പറയുകയും പാര്‍ട്ടിയോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം ജ്യോതിബസുവിനെ ശ്രീകൃഷ്ണനോട് ഉപമിച്ച് ചക്രവര്‍ത്തിയെഴുതിയ ലേഖനം മറ്റൊരു വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ചക്രവര്‍ത്തിക്ക് ഭ്രാന്താണെന്നാണ് ബസു ഈ പരാമര്‍ശത്തോട് പ്രതികരിച്ചത്.












Click it and Unblock the Notifications