Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളപ്പിറവി വാര്‍ഷികാഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ദില്ലി: കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷികാഘോഷപരിപാടികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നവംബര്‍ ഒന്നിന് കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളപ്പിറവിയുടെ അരനൂറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തില്‍ നവംബര്‍ ഒന്നുമുതല്‍ 20വരെ നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് പദ്ധിതിയിട്ടിരിക്കുന്നത്. ഈ സന്ദര്‍ശനവേളയില്‍ത്തന്നെ തിരുവനന്തപുരം അന്തര്‍ദേശിയ വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് വി.എസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയ്ക്കു ശേഷമാണ് വി.എസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വിഴിഞ്ഞം പദ്ധതി, കേരളത്തിനായുള്ള കാര്‍ഷിക പാക്കേജ് എന്നീ കാര്യങ്ങള്‍ വി.എസ് പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്തു.

കേരളത്തിനനുവദിക്കുന്ന കാര്‍ഷിക പാക്കേജില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളെക്കൂടി ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+