മുംബൈ സ്ഫോടനം: രണ്ടു പ്രതികള്‍ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തി
മുംബൈ: മുംബൈ സ്ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഇഖ്ബാല്‍ മുഹമ്മദ് യൂസഫ് ഷെയ്ഖ്, നൈസാം ബാര്‍മേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് ടാഡാ കോടതി വിധിച്ചു.
സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന്റെ അടുത്ത സഹായികളാണ് ഇവര്‍ രണ്ടുപേരും. മുംബൈസ്ഫോടനങ്ങള്‍ക്കിടയില്‍ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രനേഡ് എത്തിച്ചതാണ് ഷെയ്ഖിനെതിരെയുള്ള പ്രധാനകുറ്റം.
സ്ഫോടനം നടത്തുന്നതിനായുള്ള ഗൂഡാലോചനകളിലും റായ്ഗഡ് ജില്ലയിലെ സന്ധേരിയില്‍ നടന്ന ആയുധ പരിശീലനത്തിലും സ്ഫോടനത്തിനായി വാഹനങ്ങളില്‍ ആര്‍ഡിഎക്സ് നിറച്ചതിലുമെല്ലാം ഷെയ്ഖിന് പങ്കുണ്ടെന്ന് ടാഡാ കോടതി ജഡ്ജി പി. ഡി കോഡെ കണ്ടെത്തി. വിമാനത്താവളത്തില്‍ ആര്‍ഡിഎക്സ് എത്തിച്ചതിലും പാക്കിസ്ഥാനില്‍ പരിശീലനം നേടിയതുമടക്കമുള്ള കുറ്റങ്ങളാണ് നൈസാമിന്റെ പേരിലുള്ളത്.












Click it and Unblock the Notifications