ഡിഐസി: നിലപാടില്‍ മാറ്റമില്ലെന്ന് വി.എസ്
ദില്ലി: ഡിഐസിയോടുള്ള സിപിഎം നിലപാട് പുന:പരിശോധിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
അതുകൊണ്ടു തന്നെ ഡിഐസി ബന്ധത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യവുമില്ല. സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാടെടുത്തിട്ടുള്ളതാണ്.
കോള നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കു ശേഷം കോള വിതരണ കേന്ദ്രങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ അക്രമം സ്വാഭാവിക പ്രതികരണമാണെന്ന് വി.എസ് പറഞ്ഞു.
കാര്‍ഷിക പാക്കേജില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളെ ഉള്‍പ്പെടുത്താനാവില്ലെങ്കില്‍ പ്രത്യേക സഹായം അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്ന് വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications