മുരളിയെ അളക്കുന്നതില്‍ തെറ്റുപറ്റി: ജേക്കബ്
തൃശ്ശൂര്‍: ഡിഐസിയ്ക്ക് പേരും ചിഹ്നവും ഉണ്ടാക്കിക്കൊടുത്തത് താനാണെന്നും അതേചിഹ്നത്തില്‍ മത്സരിച്ച് വീരമൃത്യു വരിക്കേണ്ടിവന്നെന്നും ടി.എം ജേക്കബ്.
സ്വന്തമായി ഒരു ഭരണഘടനപോലും ഡിഐസിയ്ക്കില്ല. കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നപേര് വെട്ടി ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് എന്നാക്കി മാറ്റിയാണ് ഡിഐസി ഭരണഘടനയുണ്ടാക്കിയത്. ഡിഐസിയെ സ്വീകരിക്കാന്‍ പോകുന്ന എന്‍സിപിയ്ക്ക് വലിയ ഭാവിയുണ്ടാകാനിടയില്ല- അദ്ദേഹം പ്രസ്താവിച്ചു.
കെ.മുരളീധരനെ അളക്കുന്നതില്‍ തനിയ്ക്ക് തെറ്റുപറ്റി. എന്നാല്‍ കരുണാകരനെ കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞു. ഡിഐസിയോടൊപ്പം ചേര്‍ന്നത് തെറ്റല്ല, അബദ്ധമായിരുന്നു. ഇപ്പോഴാണ് അത് തിരുത്താന്‍ കഴിഞ്ഞത്- ജേക്കബ് പറഞ്ഞു.
ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടം എഴുതിത്തള്ളണം. കര്‍ഷകര്‍ക്ക് ജപ്തി നോട്ടിസയയ്ക്കരുത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നവംബര്‍ മൂന്നിന് കുമളിയില്‍ നിരാഹാരസമരം നടത്തും- ജേക്കബ് അറിയിച്ചു.












Click it and Unblock the Notifications