Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈരളി ചാനലിന് ആസ്ഥാനം പണിയുന്നു

തിരുവനന്തപുരം: സിപിഎം ചാനലായ കൈരളി ടി.വിയ്ക്ക് തലസ്ഥാനത്ത് ആസ്ഥാനമുയരുന്നു. ചാനലിന്റെ ഓഹരിയുടമ കൂടിയായ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച എട്ടുനില കെട്ടിടത്തിന് തറക്കല്ലിടും.

2000ത്തില്‍ ഇ.കെ നായനാര്‍ മന്ത്രിസഭ അധികാരത്തിലിരിയ്ക്കുമ്പോഴാണ് കൈരളി ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അധികാരം ദുര്‍വിനിയോഗം ചെയ്തുകൊണ്ടാണ് പാര്‍ട്ടി ചാനല്‍ തുടങ്ങിയതെന്നാരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ.ആന്റണി വന്‍ ആരോപണങ്ങള്‍ സര്‍ക്കാറിനെതിരെ ഉന്നയിച്ചിരുന്നു.

ഇപ്പോള്‍ ആറാം വര്‍ഷത്തില്‍ വന്‍ ലാഭത്തിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷത്തിനകം ആസ്ഥാനത്തിനായുള്ള കെട്ടിടം പണിതുയര്‍ത്താമെന്നാണ് കരുതുന്നതെന്ന് ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു.

ചാനലുമായി ബന്ധപ്പെട് എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കുന്നതിനായി ബാങ്ക് വായ്പയെടുത്താണ് നിര്‍മ്മാണം തുടങ്ങുന്നത്. കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ ചാനലിനുവേണ്ടിയുള്ള ആര്‍ട് സ്റുഡിയോ അടക്കം ബന്ധപ്പെട്ട ആവശ്യത്തിനുപയോഗിച്ചുകഴിഞ്ഞ് ബാക്കി ഭാഗങ്ങള്‍ പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കും.

75 സെന്റ് സ്ഥലത്ത് 1,00,000ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 2005-2006വര്‍ഷത്തില്‍ മാത്രം ചാനല്‍ 9.7 കോടി രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+