വീടിന്റെ മോടിക്ക് കോടിയേരി ചെലവിട്ടത് 17 ലക്ഷം രൂപ
തിരുവനന്തപുരം: മന്ത്രിമാരില്‍ വീടുകള്‍ മോടികൂട്ടിയതില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. 17.5 ലക്ഷത്തോളം രൂപയാണ് കോടിയേരിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത്.
സഹകരണ മന്ത്രി ജി.സുധാകരനാണ് ഏറ്റവും കുറച്ച് തുക ചെലവാക്കിയത്. ജോസഫ് എം. പുതുശ്ശേരിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മോടി പിടിപ്പിക്കല്‍ ധൂര്‍ത്തിന്റെ കണക്കുകള്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത്.
കോടിയേരിയുടെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവ് മോടി പിടിപ്പിക്കാന്‍ ചെലവിട്ടത് 17,40, 600 രൂപയാണ്. അദ്ദേഹം അതില്‍ താമസമാക്കിയത്. മോടി പിടിപ്പിക്കല്‍ ധൂര്‍ത്തില്‍ തൊട്ടു പിന്നില്‍ നില്‍ക്കുന്നത് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി സി. ദിവാകരനാണ്. 11,75,300 രൂപയാണ് ഔദ്യോഗിക വസതിയായ സാനഡു മേടിപിടിപ്പിക്കുന്നതിന് സി.ദിവാകരന്‍ ചെലവാക്കിയത്.
നിയമമന്ത്രി എം.വിജയകുമാറിന്റെ ഔദ്യോഗിക വസതിയുടെ മോടി കൂട്ടിയത് 2,98,600 രൂപചെലവിട്ടാണ്. സഹകരണ മന്ത്രി ജി. സുധാകരനാണ് വീടിന്റെ മോടിക്കായി ഏറ്റവും കുറച്ച് തുക ചെലവാക്കിയത് - 37,000 രൂപ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കാന്‍ 68,400 രൂപ ചെലവിട്ടു.
റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍, വ്യവസായ മന്ത്രി എളമരം കരീം, ഫിഷറീസ് മന്ത്രി എസ്. ശര്‍മ്മ, ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി എന്നിവര്‍ വാടകകെട്ടിടങ്ങളിലാണ് താമസിക്കുന്നത്. 19,168 രൂപ പ്രതിമാസ വാടകയ്ക്കാണ് എളമരം കരീം താമസിക്കുന്നത്. ഒരു വര്‍ഷം മാത്രം രണ്ടു ലക്ഷത്തിലേറെ രൂപ വാടകയിനത്തില്‍ ചെലവിട്ടാണ് മന്ത്രിയുടെ താമസം.
മറ്റുള്ള മന്ത്രിമാരുടെ വീടുകളുടെ വാടക അന്തിമമായി നിശ്ചിയിച്ചിട്ടില്ല. ഈയിടെ സ്ഥാനമേറ്റ പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് കഴിയുന്നത്.












Click it and Unblock the Notifications