തപാല്‍ ബോംബ്: മൂന്ന് പേര്‍ കസ്റഡിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ തപാല്‍ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുപെരെ പോലീസ് ഞായറാഴ്ച കസ്റഡിയിലെടുത്തു.
ഐരാണിമുട്ടത്തെ ഒരു സ്വകാര്യ മെഡിക്കല്‍ ലബോറട്ടറിയുമായി ബന്ധമുള്ള അച്ഛനും രണ്ട് മക്കളുമാണ് പിടിയിലായത്. മക്കളില്‍ ഒരാള്‍ ഫയര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.
പ്ലംബിംഗ് ജോലിക്കാരനായ മണക്കാട് ചിറമുക്കില്‍ മാഹിം, മക്കളായ ഫയര്‍എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മൊഹ്സിന്‍, മുനീര്‍ എന്നിവരെയാണ് കസ്റഡിയിലെടുത്തിരിക്കുന്നത്.
ഇവര്‍ മൂന്ന് പേര്‍കൂടാതെ മൊഹ്സീന്റെ സഹൃത്തുകള്‍ അടക്കും കേസുമായി ബന്ധപ്പെട്ട് മൊത്തം ഏഴുപേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഉത്രം ക്ലിനിക്കിലെ ജീവനക്കാരിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സംഭവത്തിനു പിന്നില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മാത്രമാണെന്നും തീവ്രവാദ ബന്ധങ്ങളൊന്നും ഇല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പക്ഷേ കേന്ദ്ര ഇന്റലിജന്‍സും റോയും പ്രശ്നം ഗൗരവമായി എടുത്തതിനാല്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അന്വേഷണം തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്നാണ് സൂചന.
ഇതുവരെ ആരുടെയും അറസ്റ് രേഖപ്പെടുത്തിയിട്ടില്ല. ഡിഐജി നിധിന്‍ അഗര്‍വാള്‍, കമ്മിഷണര്‍ മനോജ് അബ്രഹാം, ഫോര്‍ട്ട് അസിസ്റിന്റ് കമ്മിഷണര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്തത്.
മൊഹ്സിനുമായി പിന്നീട് സുഹൃത്തുക്കളുടെ വീട്ടിലും ഉത്രം ക്ലിനിക്കിന്റെ പരിസരത്തെ വീടുകളിലും പൊലീസ് തെളിവെടുത്തിരിന്നു. മൊഹ്സിന്റെ വീട്ടില്‍ നിന്നും കമ്പ്യൂട്ടറും നോട്ട്ബുക്കുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ നോട്ട്ബുക്കിലെ കയ്യക്ഷരവും ഊമക്കത്തുകളിലെ അക്ഷരങ്ങള്‍ക്കും സാമ്യമുണ്ടെന്നാണ് പ്രാഥമിക വിവരം.
ലാബുകാര്‍ തമ്മിലുള്ള പകയാണ് തപാല്‍ ബോംബിനുപിന്നില്‍ എന്നധാരണയിലാണ് അന്വേഷണം തുടങ്ങിയത്. ഇതുപ്രകാരം ഉത്രം ലാബിന്റെ തൊട്ടടുത്തു താമസിക്കുന്ന വി.വി ക്ലിനിക്കിന്റെ ഉടമയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
തുടര്‍ന്നാണ് വി.വി ക്ലിനിക്കുകാരുടെ വീടിന്റെ മുകള്‍ നിലയില്‍ മുന്‍പ് വാടകയ്ക്കു താമസിച്ചിരുന്ന മാഹിമിന്റെ മക്കളിലേയ്ക്ക് അന്വേഷണം തിരിഞ്ഞത്. ഉത്രം ക്ലിനിക്കിലെ ജീവനക്കാരിയ്ക്ക് മുമ്പ് ഭീഷണിക്കത്തുകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം അവര്‍ വെളിപ്പെടുത്താതിരുന്നതും സംശയത്തിനിടയാക്കി.
ഒരേ പറമ്പില്‍ താമസിക്കുന്ന മൂന്ന് വീട്ടുകാര്‍ക്കാണ് ഭീഷണിക്കത്തുകളും തപാല്‍ ബോംബുകളും വന്നതെന്നുതും പൊലീസ് കാര്യമായെടുത്തിട്ടുണ്ട്. എന്നാല്‍ കേശവദാസപുരത്തുള്ള മറ്റൊരു കടയിലേയ്ക്ക് തപാല്‍ ബോംബ് അയച്ചതെന്തിനാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications