Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഭൂരിഭാഗവും ഹര്‍ത്താലിനെതിര്

തിരുവനന്തപുരം: കേരളത്തിലെ ഭൂരിപക്ഷം പേരും ഹര്‍ത്താലിനെതിരാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഹര്‍ത്താല്‍, സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍വകുപ്പുകളുടെ പ്രവര്‍ത്തനത്തോട് കേരളീയരുടെ മനോഭാവമെന്താണെന്നു വരെ കണ്ടെത്താന്‍ നടത്തിയ ഒരു ശ്രമമാണ് ഈ പഠനം.

കേരളത്തിലെ മൊത്തം ജനസംഖ്യയിലെ 35ശതമാനം പേര്‍മാത്രമാണ് ഹര്‍ത്താലുകള്‍ക്കൊപ്പം നില്‍ക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഹര്‍ത്താലിന് തീര്‍ത്തും എതിരാണ്.

ഹര്‍ത്താല്‍ ആര് ആഹ്വാനം ചെയ്താലും സ്വന്തം വീട്ടില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചടഞ്ഞിരുന്ന് ടിവി കാണുകയും ഭക്ഷണം കഴിയ്ക്കുകയും ചെയ്യാം, കേരളത്തിന് പുറത്ത് ഹര്‍ത്താല്‍ സ്ഥിരം പ്രതിഭാസമല്ലാത്ത വല്ല സ്ഥലങ്ങളിലേയ്ക്കും വിനോദയാത്രചെയ്യുക വരെ നടത്താം എന്നാണ് ഈ 35 ശതമാനത്തിന്റെ പക്ഷം.

6,000 കേരള ഭവനങ്ങളെ മാതൃകയാക്കിയെടുത്തുകൊണ്ടാണ് ശാസ്ത്ര സാഹിത്യ പരിഷദ് ഇത്തരമൊരു ഉദ്യമം നടത്തിയത്. ഈ 6,000ത്തില്‍ കേരളത്തിലെ മിക്കരംഗങ്ങളിലുമുള്ളവര്‍ ഉള്‍പ്പെടുന്നുമുണ്ടായിരുന്നു.

ഇതില്‍ ഇടത്തരക്കാര്‍ മിക്കവരും ഹര്‍ത്താലുകള്‍ക്കെതിരെ ചിന്തിയ്ക്കുന്നവരാണ്. കേരളത്തില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ഈ ഹര്‍ത്താല്‍ പ്രതിഭാസത്തില്‍ ഇവര്‍ കേരള ഹൈക്കോടതിയെയും നേതാക്കളെയും കുറ്റപ്പെടുത്തുന്നു.

മിക്കപ്പോഴും ഈ ഇടത്തട്ടുകാരാണ് ഹര്‍ത്താലുകളും ബന്ദുകളും കാരണം വലയുന്നതെന്നതാണ് ഈ എതിര്‍പ്പിനുള്ള പ്രധാനകാരണം.

ഇതേപോലെതന്നെ സ്വാശ്രയ സ്ഥാപനങ്ങളെ പൂര്‍ണ്ണമായും അനുകൂലിയ്ക്കുന്നതിലേയ്ക്ക് മലയാളികള്‍ ഇനിയും എത്തിയിട്ടില്ലെന്നും പഠനം തെളിയിക്കുന്നു. ആകെ 12.7ശതമാനം പേര്‍ക്ക് മാത്രമാണ് സ്വാശ്രയസ്ഥാപനങ്ങള്‍ അനിവാര്യമാണെന്ന അഭിപ്രായമുള്ളത്.

കൂടാത വിദേശ മൂലധനനിക്ഷേപങ്ങളുടെ കാര്യത്തിലും 20.4ശതമാനം പേര്‍മാത്രമേ അനുകൂലമനോഭാവമുള്ളവരുള്ളു.

സര്‍ക്കാര്‍ വകുപ്പുകളും നീതിന്യായ വ്യവസ്ഥയുമടക്കം പഠനത്തിന് വിഷയമാക്കിയിരുന്നു. ഇതില്‍ 74ശതമാനം പേരും സാമൂഹിക പ്രശ്നങ്ങളില്‍ നീതിന്യായവ്യവസ്ഥയുടെ ഇടപെടല്‍ തൃപ്തികരമല്ലെന്ന് വിധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+