പുല്‍പ്പള്ളി സ്വദേശി സൗദി പൊലീസ് കസ്റഡിയില്‍ മരിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി സ്വദേശി സൗദിയില്‍ പൊലീസ് കസ്റഡിയില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
പുല്‍പ്പള്ളി ആനപ്പാറ പുത്തന്‍വീട്ടില്‍ സോമന്‍(49)ആണ് കഴിഞ്ഞ ദിവസം നെഞ്ചുവേദനയെത്തുടര്‍ന്ന് പൊലീസ് കസ്റഡിയില്‍ മരിച്ചത്.
രണ്ടുവര്‍ഷം മുമ്പാണ് ചുമട്ടുതൊഴിലാളിയിയിരുന്ന സോമന്‍ സൗദിയ്ക്ക് പോയത്. കഴിഞ്ഞ വര്‍ഷം അവധിയ്ക്ക് നാട്ടില്‍ വന്നിരുന്നു.
ആഗസ്തില്‍ സോമന്റെ പാസ്പോര്‍ട്ട് മോഷണം പോയതിനെത്തുടര്‍ന്ന് ഇയാള്‍ സൗദി പൊലീസിന്റെ കസ്റഡിയിലായിരുന്നു. കസ്റഡിയില്‍ കഴിയവെ നെഞ്ചുവേദനയെത്തുടര്‍ന്നാണ് മരിച്ചത്.
മേരിയാണ് സോമന്റെ ഭാര്യ. ഷിജു, ഷീജ എന്നിവരാണ് മക്കള്‍. മൃതദേഹം പിന്നീട് നാട്ടിലെത്തിയ്ക്കും.












Click it and Unblock the Notifications