ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കൊടുങ്ങല്ലൂര്‍: എസ്.എന്‍ പുരത്ത് കൊലക്കേസില്‍ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകരെന്ന് കരുതപ്പെടുന്ന ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി.
മതിലകത്ത് ചെമ്പനാട് രാജു(34)വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടാക്രമിച്ച് അകത്തുകയറിയാണ് കൊലപാതകം നടത്തിയത്.
രാജുവിന്റെ ഭാര്യ സിന്ധുവിനെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി പ്രവര്‍ത്തകന്‍ സത്യേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയാണ് രാജു.












Click it and Unblock the Notifications