Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിക്കന്‍ഗുനിയ മൂലം മരണം നടന്നിട്ടില്ല: ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്‍ഗുനിയ രോഗം ബാധിച്ച് ഇതേവരെ മരണങ്ങള്‍ നടന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പധികൃതര്‍ വ്യക്തമാക്കി.

ചിക്കന്‍ഗുനിയ ബാധയെത്തുടര്‍ന്ന് മരണം സംഭവിച്ചുവെന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ടി.കെ കുട്ടമണി പറഞ്ഞു.

ചേര്‍ത്തല, തുറവൂര്‍, കൊല്ലേക്കാട് എന്നിവിടങ്ങളിലുണ്ടായ മൂന്ന് മരണങ്ങള്‍ ചിക്കന്‍ ഗുനിയയെത്തുടര്‍ന്നാണെന്നു വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ചേര്‍ത്തലയിലെ മുകന്ദന്‍(71), തുറവൂരിലെ ആലിക്കുട്ടി(92), കൊല്ലേക്കാട്ടെ സെല്‍വി(81)എന്നിവര്‍ മരിച്ചത് പ്രായാധിക്യത്തെത്തുടര്‍ന്നുണ്ടാകുന്ന സാധാരണ അസുഖങ്ങള്‍ മൂലമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

12 സംസ്ഥാനങ്ങളില്‍ നിന്നായി ഇതേവരെ 15 ലക്ഷംപേരില്‍ ചിക്കന്‍ഗുനിയ ബാധ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലൊന്നും ഈ രോഗത്തെത്തുടര്‍ന്ന് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം ഡയറക്ടര്‍ പി.എന്‍.ജോഷി വ്യക്തമാക്കി.

ചിക്കന്‍ഗുനിയ മരണത്തിനിടയാക്കുന്ന രോഗമല്ലെന്നും വേണ്ട ചികിത്സ നല്‍കിയാല്‍ രോഗം ഒരാഴ്ചയ്ക്കുള്ളില്‍ ഭേദമാകുമെന്നും അതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടിതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+