കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിക്കന്‍ഗുനിയ: പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കുന്‍ ഗുനിയ പടര്‍ന്ന് പിടിക്കുന്നതു തടയാന്‍ വേണ്ടതെന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം തിങ്കളാഴ്ച നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഇതുസംബന്ധിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് ഇറങ്ങിപ്പോക്കുണ്ടായത്. കെ.സി.വേണുഗോപാലാണ് (കോണ്‍ഗ്രസ്-ഐ) അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചിക്കുന്‍ ഗുനിയ രോഗം മൂലം സംസ്ഥാനത്ത് 36 പേര്‍ മരിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.

ഗുരുതരമായ ഒരു പ്രശ്നം സംസ്ഥാനത്ത് നടക്കുമ്പോള്‍ ആരോഗ്യമന്ത്രി ദില്ലിയില്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. ചിക്കന്‍ഗുനിയ പടര്‍ന്നു പിടിക്കുമ്പോഴും ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും ചെയ്യാനായില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

പ്രശ്നം നിയന്ത്രണാതീതമാണെന്നാണ് ഈയിടെയുണ്ടായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാംഗ്ലൂരിലേയോ പൂനെയിലെയോ വിദഗ്ദരെ കൊണ്ടു വന്ന് പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യണം - ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഒരു പ്രശ്നമുണ്ടാകുമ്പോള്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അക്കാര്യങ്ങളൊക്കെ ഈ വിഷയത്തില്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യത്തിനുള്ള വൈദ്യസഹായം എല്ലാ സ്ഥലങ്ങളിലും എത്തിച്ചിട്ടുണ്ടെന്ന് എ.കെ. ബാലന്‍ പറഞ്ഞു.

പണം ഇല്ലാത്തത് കൊണ്ട് രോഗപ്രതിരോധ സംവിധാനത്തിന് ഒരു തടസ്സവും ഉണ്ടാകില്ലെന്നും ത്രിതല പ്രഞ്ചാത്തുകളടക്കം എല്ലാ പഞ്ചായത്തുകള്‍ക്കും ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്ത് സ്പീക്കര്‍ എസ്. രാധാകൃഷ്ണന്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X