മുല്ലപ്പെരിയാര്‍: കേരളം പിടിവാശി കളയണമെന്ന് കരുണാനിധി
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കാണിക്കുന്ന പിടിവാശി കളയാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ.കരുണാനിധി.
ഇക്കാര്യത്തില്‍കടുംപിടുത്തമൊഴിവാക്കി സമവായമുണ്ടാക്കുന്നതിനായി മുന്നോട്ടുവരാന്‍ കേരളം തയ്യാറാകണമെന്നും കരുണാനിധി പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തുന്നത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ മാത്രമേ ഇതുപകരിയ്ക്കൂ.
സുപ്രിം കോടതി വിധിയെവരെ എതിര്‍ക്കുന്ന കേരളത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായാണ് തമിഴ്നാട് ഈ പ്രശ്നത്തെ സമീപിക്കുന്നത്.
പ്രശ്നം രൂക്ഷമാവുകയാണെങ്കില്‍ എന്ത് തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന കാര്യം സര്‍ക്കാര്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചചെയ്യും- കരുണാനിധി പറഞ്ഞു.
ശ്രീലങ്കയില്‍ നിന്നുള്ള എംപിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരത്തിലൊരു ശ്രമം അവര്‍ നടത്തിയിട്ടില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications