മുംബൈ സ്ഫോടനം: എട്ടു പേര്‍കൂടി കുറ്റക്കാരാണെന്ന് കോടതി
മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ പ്രതികളായ എട്ട് മുന്‍ പൊലീസുകാരും കുറ്റക്കാരാണെന്ന് ടാഡാ കോടതി വിധിച്ചു.
1993ലെ സ്ഫോടന പരമ്പര നടത്തുന്നതിനാവശ്യമായ സ്ഫോടക വസ്തുക്കളും ആയുധങ്ങളും സുഗമമായി കടത്തിക്കൊണ്ടുപോകാനുള്ള സൗകര്യം കുറ്റവാളികള്‍ക്ക് ഒരുക്കിക്കൊടുത്തുഎന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ഇതിനായി എട്ടുപേരും കൂടി ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായും കോടതി കണ്ടെത്തി. 1993 ജനുവരി 9ന് രാത്രി പാക്കിസ്ഥാനില്‍ നിന്നും ജലമാര്‍ഗം ശെഖാദി തീരത്തെത്തിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാഹനങ്ങളില്‍ കയറ്റി അതാതിടങ്ങളിലെത്തിക്കുന്നതിന് ഇവര്‍ എട്ടുപേരും ചേര്‍ന്ന് കൂട്ടിനില്‍ക്കുകയായിരുന്നു.
ടൈഗര്‍ മേമന്റെ കെട്ടിടമായ അല്‍-ഹുസൈനിയില്‍ കൊണ്ടുവന്നശേഷമാണ് സ്ഫോടകവസ്തുക്കള്‍ വാഹനങ്ങളില്‍ നിറച്ചത്.
കേസുമായി ബന്ധപ്പെട്ട് അറസ്റിലായ ഉടന്‍തന്നെ എട്ടുപേരെയും ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി റായ്ഗഡില്‍ നിന്നും മുംബൈയിലേയ്ക്ക് ആയുധം കടത്തിയതിലും ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.












Click it and Unblock the Notifications