ബില്ല് നല്‍കാത്ത വ്യാപാരികള്‍ക്കെതിരെ നിയമനടപടി
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കാത്ത വ്യാപാരികള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് നിയസഭയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന ലക്കി വാറ്റ് ലോട്ടറിയുമായി ബന്ധപ്പെട്ട സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
മൂല്ല്യ വര്‍ദ്ധിത നികുതി(വാറ്റ്)യ്ക്കുകീഴില്‍ രജിസ്റര്‍ ചെയ്തിരിക്കുന്ന എല്ലാ വ്യാപാരികളും സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നിര്‍ബ്ബന്ധമായും ബില്ല് നല്‍കേണ്ടതാണ്.
പലരും ഇക്കാര്യത്തില്‍ ഉദാസീനത കാണിയ്ക്കുന്ന കാര്യം സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ട്- മന്ത്രി പറഞ്ഞു.
ലക്കി വാറ്റ് ലോട്ടറി ഒരു പരീക്ഷണം എന്നനിലയ്ക്ക് കൊണ്ടുവന്നതാണെന്നും ജനങ്ങളുടെ പ്രതികരണമറിഞ്ഞശേഷംമാത്രമേ ഇക്കാര്യത്തിന്മേല്‍ തുടര്‍തീരുമാനങ്ങളെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications