Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള നിരോധനം എല്‍ഡിഎഫിന്റെ സാമൂഹിക പ്രതിബദ്ധത: മന്ത്രി

തിരുവനന്തപുരം: കോള, പെപ്സി തുടങ്ങിയ കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്ന കാര്യത്തില്‍ വിദേശനിക്ഷേപത്തിന്റെ പ്രശ്നമില്ലെന്നും ആ തീരുമാനം എല്‍ഡിഎഫ് സര്‍ക്കാറിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും മന്ത്രി വിജയകുമാര്‍ നിയമസഭയില്‍ പറഞ്ഞു.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിരോധനം റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധമുണ്ടാവുകയെന്നത് സ്വാഭാവികമാണ്.

എന്നാല്‍ അതിന്റെ പേരില്‍ അക്രമം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അടുത്തദിവസങ്ങളില്‍ പെപ്സി, കോള ഗോഡൗണുകള്‍ക്കുനേരെയുണ്ടായ അക്രമങ്ങളെ മുന്‍നിര്‍ത്തിമന്ത്രി പറഞ്ഞു.

അധികാരത്തില്‍ വന്ന് നാല്മാസത്തിനുള്ളില്‍ ഐടി അടക്കമുള്ള മേഖലകളില്‍ വിദേശനിക്ഷേപം സ്വീകരിക്കുന്ന കാര്യത്തില്‍ വളരെയേറെ മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്- മന്ത്രി അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+