Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയമാലവിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കന്നഡ സിനിമാതാരം ജയമാല ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

അന്വേഷണ സംഘം റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് കൈമാറി. ക്രൈംബ്രാഞ്ച് കോട്ടയം എസ്.പി ആര്‍.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് നല്‍കിയത്.

അയ്യപ്പ വിഗ്രഹത്തെ തൊട്ടുവണങ്ങിയെന്ന് ജയമാല ഫാക്സ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. റിപ്പോര്‍ട്ടിന് 212 പേജുകളുണ്ട്.

വിഗ്രഹത്തില്‍ തൊട്ടുതൊഴുതുവെന്ന് ജയമാല ഫാക്സ് അയച്ചതിന് പിന്നില്‍ ഒരു ഗൂഢാലോചന നടന്നിട്ടുണ്ട്. തന്ത്രിയും ദേവസ്വം ബോര്‍ഡംഗങ്ങളും തമ്മിലുള്ള സ്വരചേര്‍ച്ചക്കുറവാണ് ഇതിന് കാരണം.

തന്ത്രിക്കെതിരായ ഒരു ഗൂഢാലോചനയും ഈ സംഭവത്തില്‍ നടന്നതായി വെളിപ്പെട്ടിട്ടുണ്ട്. ജയമാലയുടെ പക്കല്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.

വിഗ്രഹത്തില്‍ തൊട്ട് തൊഴുതുന്നെ നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യം അവര്‍ രേഖാമൂലം തന്നെ അന്വേഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്.

അന്വേഷണ സംഘത്തോട് നല്ല രീതിയിലാണ് ജയമാല സഹകരിച്ചത്. എന്തൊക്കെ കാര്യങ്ങളില്‍ തീര്‍പ്പ് കല്പിക്കാനാണോ ദേവപ്രശ്നത്തിലൂടെ ശ്രമിച്ചിരുന്നത് അത്തരം കാര്യങ്ങളുടെ പരിധി കടന്നുള്ള വെളിപ്പെടുത്തല്‍ ഉണ്ടായതായും ഇത് സംശയകരായ സാഹചര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+