കൊച്ചിയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കും: വിജയകുമാര്‍
തിരുവനന്തപുരം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സ്ഥലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് നിയമമന്ത്രി എം. വിജയകുമാര്‍ പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്കിനായി 100ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കും. സ്മാര്‍ട്ട് സിറ്റി വൈകാതെ തന്നെ യാഥാരാത്ഥ്യമാകും. അതിനായി നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകേണ്ടതുണ്ട്- മന്ത്രി വ്യക്തമാക്കി.
കേരളം ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുകയാണെന്നും കഴിഞ്ഞ നാലുമാസത്തിനകം 4600കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications