Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് ലീഗ്നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

പൊന്നാനി: കേരള കോണ്‍ഗ്രസ് നേതാവ് ടി.എം. ജേക്കബ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി.

യു.ഡി.എഫില്‍ പാര്‍ട്ടിയെ ഉള്‍പ്പെടുത്തുന്നതിനുള്ള സഹായം തേടിയാണ് ജേക്കബ് മുസ്ലീംലീഗ് നേതാക്കളെ കണ്ടത്.

തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ജേക്കബും ജോണി നെല്ലൂരും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി.

ഡി.ഐ.സി വിടേണ്ടി വന്ന സാഹചര്യം മുസ്ലീംലീഗ് നേതാക്കളെ ബോധ്യപ്പെടുത്തിയ ടി.എം. ജേക്കബ് യു.ഡി.എഫില്‍ തന്റെ പാര്‍ട്ടിയെക്കൂടി ഉള്‍പ്പെടുത്തുന്നതിന് ശിഹാബ്തങ്ങളുടെ സഹായം അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു.

യു.ഡി.എഫ് നേതൃത്വവുമായി അലോചിച്ച ശേഷം ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാമെന്ന് ശിഹാബ് തങ്ങള്‍ ജേക്കബിന് ഉറപ്പ് കൊടുത്തതായി അറിയുന്നു.

ജേക്കബ് ഗ്രൂപ്പിന്റെ യു.ഡി.എഫ് പ്രവേശനത്തെ കെ.എം. മാണി അടക്കമുള്ള നേതാക്കള്‍ എതിര്‍ക്കുമെന്ന സാഹചര്യത്തില്‍ പിന്തുണ ഉറപ്പാക്കാനാണ് നേതാക്കളുടെ ഈ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+