Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് കലാപം: വിവിധ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: മാറാട് കലാപത്തില്‍ മുസ്ലിംലീഗ് അടക്കം ഒന്നിലധികം സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്.

എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗ് നേതക്കളായ എം.സി മായിന്‍ഹാജിയ്ക്കും മൊയ്തീന്‍ കോയയ്ക്കും കലാപത്തിനായി ഗൂഡാലോചന നടക്കുന്ന കാര്യം അറിയമായിരുന്നെന്നും സൂചനയുണ്ട്.

കേരളത്തില്‍ വിദേശബന്ധമുള്ള ഒന്നിലധികം തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ കൂട്ടക്കൊലയ്ക്കുപിന്നില്‍ വിദേശ ശക്തികള്‍ നേരിട്ടിടപെട്ടതിന് വേണ്ടത്ര തെളിവുകളില്ല.

അന്നത്തെ എ.കെ ആന്റണി മന്ത്രിസഭയുടെ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കമ്മിഷന്‍നടത്തിയിരിക്കുന്നത്.

കലാപസമയത്ത് കോഴിക്കോട് കളക്ടറായിരുന്ന ടി. ഒ സൂരജിനെതിരെ ഹിന്ദുസംഘടനകളടക്കം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ല.

കലാപത്തെക്കുറിച്ച് സിബിഐ-ഡിആര്‍ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതായി സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+