Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: സര്‍വ്വകക്ഷിയോഗം വിളിയ്ക്കണമെന്ന് ജേക്കബ്

മലപ്പുറം: മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി സര്‍വ്വകക്ഷിയോഗം വിളിയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി.എം ജേക്കബ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേരള താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒത്തുതീര്‍പ്പിന് തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ കരാര്‍ റദ്ദാക്കണമെന്നും തമിഴ്നാട് നടത്തുന്ന കരാര്‍ ലംഘനം, കരാര്‍ റദ്ദാക്കാന്‍ മതിയായ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ ജില്ലാ ജനറല്‍ ബോഡിയോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. എന്‍സിപിയുമായുള്ള ആദ്യഘട്ട ചര്‍ച്ചയെക്കുറിച്ചു ചോദിച്ചപ്പോള്‍ കെ.കരുണാകരന്‍ പോലും യാഥാര്‍ത്ഥ്യം മറച്ചുവെച്ചു.

ചില എന്‍സിപി നേതാക്കള്‍ പറഞ്ഞാണ് ലയനകാര്യങ്ങള്‍ അറിഞ്ഞത്.

മുരളീധരന്‍ ദില്ലിയില്‍ പോയത് നട്വര്‍സിംഗിനെ കാണാനാണെന്നാണ് കരുണാകരന്‍ പറഞ്ഞത്-ജേക്കബ് പറഞ്ഞു.

യുഡിഎഫിലെ മറ്റ് കക്ഷി നേതാക്കളെല്ലാം ഡിഐസി വിട്ടുപോന്ന തീരുമാനത്തെ സ്വാഗതം ചെയ്തുവെന്ന് ജേക്കബ് വ്യക്തമാക്കി.

അടുത്തമാസം പാര്‍ട്ടി സംസ്ഥാനകമ്മറ്റിയോഗത്തിനുശേഷം യുഡിഎഫില്‍ ചേരാനുള്ള അപേക്ഷ കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+