Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം:പ്രതിപക്ഷം സഭയില്‍നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വിലകൂടുന്നതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ചോദ്യോത്തര വേള കഴിഞ്ഞ് മുന്‍ ഭക്ഷ്യ മന്ത്രി കൂടിയായ അടൂര്‍ പ്രകാശാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

ഒരു കാലത്തും ഇല്ലാത്തതരത്തില്‍ പൊതുവിപണിയില്‍ ഇപ്പോള്‍ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 160 ശതമാനം വരെ വര്‍ദ്ധനയുണ്ടായിരിക്കുകയാണ്.

മാവേലി സ്റോറുകള്‍, റേഷന്‍ കടകള്‍ എന്നിവ വഴി സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെട്ടിരുന്നെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ അത്തരത്തില്‍ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഓണക്കാലത്ത് ദാരിദ്യ്രരേഖയ്ക്ക് താഴെയുളള കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തപ്പോഴുണ്ടായ അധികബാധ്യത സപ്ലൈകോ മനപ്പൂര്‍വം വില കൂട്ടി ഇപ്പോള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ഒരുകാലത്തുമില്ലാത്ത തരത്തിലുള്ള വിലക്കയറ്റം ഉണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ വളരെ കാര്യക്ഷമമായി ഇടപെടുന്നത് കൊണ്ടാണ് വിലക്കയറ്റം ഇത്രയെങ്കിലും പിടിച്ച് നിര്‍ത്താന്‍ കഴിയുന്നതെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ സഭയെ അറിയിച്ചു.

85 ശതമാനം ഉപഭോക്തൃ വസ്തുക്കളും അന്യസംസ്ഥാനത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന കേരളത്തില്‍ വിലക്കയറ്റം ഉണ്ടാവുന്നത് സ്വാഭാവികമാണ്. 19,36,000 ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കാണ് സര്‍ക്കാര്‍ ഓണകിറ്റ് നല്‍കിയത്. ഇതിനായി ബജറ്റില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനായി നീക്കിവച്ചിരുന്ന തുകയില്‍ നിന്നും ഒരു രൂപ പോലും അധികം ചെലവാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വളരെ ഫലപ്രദമായ നടപടിക്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെതുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+