കോട്ടയം എസ്എംഇയില്‍ വീണ്ടും റാഗിംഗ്
കോട്ടയം: കോട്ടയം എസ്എംഇ യില്‍ വീണ്ടും റാഗിംഗ് നടന്നു. പുതുപ്പള്ളി സെന്ററിലാണ് തിങ്കളാഴ്ച റാഗിംഗ് നടന്നത്.
തിങ്കളാഴ്ച ക്ലാസ് ആരംഭിച്ചതിന്റെ ഭാഗമായാണ് ഇവിടെ റാഗിംഗ് നടന്നതെന്ന് പറയപ്പെടുന്നു. റാഗിംഗ് നടന്നതായി കോളജ് മേലധികാരി സര്‍വ്വകലാശാലാ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്.
പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മഫ്തി പൊലീസിനെ കാമ്പസില്‍ നിയോഗിച്ചിട്ടുണ്ട്. പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്ന പരിപാടി എന്ന നിലയില്‍ ചെറിയ തോതിലാണ് റാഗിംഗ് നടന്നതെന്ന് പറയുന്നുണ്ട്.
പക്ഷേ ഗാന്ധിനഗര്‍ സെന്ററിലെ റാഗിംഗ് അതിരു വിടുകയും കേസാവുകയും ചെയ്തതോടെയാണ് മേലധികാരി ഇക്കാര്യം സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
2005 ഒക്ടോബര്‍ രണ്ടിനാണ് എസ് എംഇ ഗാന്ധിനഗര്‍ സെന്ററില്‍ റാംഗിംഗിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നത്.












Click it and Unblock the Notifications