കനത്ത മഴ : സംസ്ഥാനത്ത് പരക്കെ നാശനഷ്ടം
തിരുവനന്തപുരം: കനത്തമഴയില്‍ സംസ്ഥാനത്ത് ഒരാള്‍ മരിക്കുകയും വിവിധ ജില്ലകളിലായി 311വീടുകള്‍ തകരുകയും ചെയ്തു. പലയിടത്തും വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
മത്സ്യബന്ധനത്തിന് പോയ ഒരു തൊഴിലാളിയെ കാണാതായി. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 1859പേരെ മാറ്റിപ്പാര്‍പ്പിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കനത്തമഴയ്ക്ക് കാരണം. മഴ ഒരു ദിവസംകൂടി തുടരുംമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
പൊട്ടിവീണ വൈദ്യുതികമ്പിയില്‍ തട്ടി വൈദ്യുതാഘാതമേറ്റാണ് പരവൂര്‍ കോട്ടപ്പുറം ആറ്റിന്‍പുറത്ത് പുത്തന്‍വീട്ടില്‍ പുഷ്പാകരന്റെ ഭാര്യ ബേബി(45) മരിച്ചത്.നീണ്ടകര തുറമുഖത്ത് തിങ്കളാഴ്ച രാവിലെ പത്തിനാണ് മത്സ്യത്തൊഴിലാളിയെ കാണാതായത്. ബോട്ടില്‍ കയറുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
ഞായറാഴ്ച രാത്രിമുതല്‍ തുടരുന്ന മഴയില്‍ മിക്ക താഴ്ന്നപ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. തിരുവനന്തപുരം ജില്ലിയിലാണ് ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായത്. 273വീടുകളാണ് ഇവിടെ മഴയില്‍ തകര്‍ന്നത്.
കൊല്ലത്ത് 30വീടുകളും പത്തനംതിട്ടയില്‍ എട്ടും കോട്ടയത്ത് മൂന്നും പാലക്കാട് അഞ്ചും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം 14ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.1667പേരെ ഇവിടങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ആലപ്പുഴയിലെ രണ്ടു ക്യാമ്പുകളിലായി 137പേരെയും കൊല്ലത്ത് നൂറോളം പേരെയും തൃശ്ശൂരില്‍ 23പേരെയും മാറ്റിപ്പാര്‍പ്പിച്ചു. തൃശ്ശൂരിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.
സംസ്ഥാനതലത്തില്‍ ജില്ലാ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെയും താലൂക്ക് തലങ്ങളില്‍ തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റുമുകള്‍ തുറന്നിട്ടുണ്ട്.












Click it and Unblock the Notifications