സ്വാശ്രയ കേസ്: അന്തിമ വാദം ഒക്ടോബര്‍ 6ന്
തിരുവനന്തപുരം: സ്വാശ്രയ കേസിലുള്ള അന്തിമവാദം ഹൈക്കോടതി ഒക്ടോബര്‍ 6ലെയ്ക്ക് നീട്ടിവച്ചു.
മാനേജ്മെന്റുകളുമായി സമവായ ചര്‍ച്ച നടക്കുന്നതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ സ്വാശ്രയ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റിസ് പി.രാമചന്ദ്രന്‍ പിന്മാറിയതായി അറിയിച്ചു.
വാദം കേള്‍ക്കുന്നതിനായി പുതിയ ബഞ്ച് രൂപീകരിക്കണമെന്ന് ജസ്റിസ് ബാലി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റിസിന്റെ നേതൃത്വത്തിലുള്ള പുതിയ ബഞ്ചായിരിക്കും ആറിന് വാദം കേള്‍ക്കുക.












Click it and Unblock the Notifications