ചിക്കന്‍ഗുനിയ മരണങ്ങള്‍ മന്ത്രി സ്ഥിരീകരിച്ചു
തിരുവനന്തപുരം: ചിക്കന്‍ഗുനിയ രോഗബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതേവരെ 36 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി സ്ഥിരീകരിച്ചു.
സംസ്ഥാനത്തൊട്ടാകെ വിവിധ ആശുപത്രികളിലായി 22, 325 പേര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ ചിക്കന്‍ ഗുനിയ ബാധ കണ്ടെത്തിയതെന്നും മന്ത്രി അറിയിച്ചു. മൊത്തം 8,013പേര്‍ക്കാണ് ഇവിടെ രോഗബാധയുണ്ടായിട്ടുള്ളത്.
രോഗം പടരുന്നത് തടയുന്നതിനായി സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. കൂടാതെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും 24 മണിക്കൂര്‍ സേവനവും ഉറപ്പാക്കിയിട്ടുണ്ട്-മന്ത്രി പറഞ്ഞു.
രോഗബാധ രൂക്ഷമായ നാല് ജില്ലകകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിനായി 2. 45 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ദില്ലി സന്ദര്‍ശനവേളയില്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ശ്രീമതി അറിയിച്ചു.












Click it and Unblock the Notifications