ജയമാലയ്ക്കെതിരെ നടപടിയെടുക്കും: മന്ത്രി
തിരുവനന്തപുരം: കന്നഡ താരം ജയമാലയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിച്ചുവെന്ന് ജയമാലയുടെ വെളിപ്പെടുത്തല്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തത്തിലിനെത്തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും തന്ത്രിയും തമ്മിലുള്ള ഭിന്നതയെത്തുടര്‍ന്നാണ് ജയമാലയുടെ വിവാദമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. ദേവപ്രശ്നം നടത്തിയപ്പോള്‍ ശബരിമലയില്‍ സ്ത്രീസാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണപ്പണിക്കര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് വിശ്വാസ്യത നല്‍കാനാണ് പണിക്കരും ജയമാലയും ചേര്‍ന്ന് ഇത്തരമൊരു ഗൂഡാലോചന നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ജയമാലയും ഉണ്ണികൃഷ്ണപ്പണിക്കരും തമ്മില്‍ നേരത്തേ പരിചയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ക്രൈം ബ്രാഞ്ച് എസ്പിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications