കണ്ണൂര്‍ വിമാനത്താവളം: സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാ റിപ്പോര്‍ട്ട് ഉടന്‍തന്നെ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് വിദഗ്ധസമിതി അറിയിച്ചു.
കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് റിപ്പോര്‍ട്ട് നല്‍കുകയെന്ന് കോര്‍പ്പറേറ്റ് പ്ലാനിംഗ് ആന്റ് മാനേജ്മെന്റ് സര്‍വീസസ് ജനറല്‍ മേനേജര്‍ ഡി.പി സിംഗ്.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.കെ പുരി എന്നിവര്‍ പറഞ്ഞു. വിമാനത്താവളത്തിന് 1500കോടിരൂരമുതല്‍ മുടക്ക് വരുമെന്നാണ് കരുതുന്നത്.
ജനപ്രതിനിധികള്‍, ചേംബര്‍ ഭാരവാഹികള്‍ എന്നിവരില്‍ നിന്നും സമിതി ആഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
സ്പെഷ്യല്‍ ഓഫീസര്‍ ഡോ വി.വേണു, കോഴിക്കോട് വിമാനത്താവളം ഡയറക്ടര്‍ ആര്‍. വീരരാഘവന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications