മാറാട് കലാപം: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: മാറാട് കലാപത്തെക്കുറിച്ചുള്ള ജൂഡീഷ്യല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.
കലാപത്തിനുപിന്നലെ ഗൂഡാലോചന, തീവ്രവാദി ബന്ധം, ധനശ്രോതസ് എന്നിവയെക്കുറിച്ച് സിബിഐ അന്വേഷിയ്ക്കും. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സപ്തംബര്‍ 12തന്നെ സിബിഐയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
മാറാട് റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചു. നടപടി ക്രമം പൂര്‍ത്തിയാകാത്തതിനാലാണ് റിപ്പോര്‍ട്ട് സഭയില്‍വെയ്ക്കാന്‍ കാലതാമസം നേരിട്ടത്- അദ്ദേഹം അറിയിച്ചു.
മുന്‍ കോഴിക്കോട് കളക്ടര്‍ ടി. ഒ സൂരജിനും സഞ്ജീവ് പട്ജോഷിയ്ക്കുമെതിരെ അഖിലേന്ത്യാ സര്‍വ്വീസ് നിയമപ്രകാരം നടപടികൈക്കൊള്ളും.
കലാപം തടയുന്നതില്‍ കോഴിക്കോട് ജില്ലാ ഭരണകൂടവും പൊലീസും പരാജയപ്പെട്ടു.മാറാട് മഹല്ല് കമ്മറ്റിയിലെ ചിലര്‍ക്കും എന്‍ഡിഎഫിനും കലാപവുമായി ബന്ധപ്പെട്ടു നടന്ന ഗൂഡാലോചനകളില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്മീഷന്‍ ശുപാര്‍ശകള്‍ പലതും നടപ്പാക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ എട്ട് തീരദേശ പൊലീസ് സ്റേഷനുകള്‍ അടിയന്തരമായി സ്ഥാപിയ്ക്കും.
റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഒരു മാധ്യമത്തിലും വന്നിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ യുഡിഎഫ് അല്ല മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നല്‍കിയതെന്നും അങ്ങനെയായിരുന്നെങ്കില്‍ ആറുമാസം മുമ്പ് തന്നെ ഇതു വാര്‍ത്തയാകേണ്ടിയിരുന്നുവെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications