മാറാട് ജൂഡീഷ്യല്‍ റിപ്പോര്‍ട്ട് ബുധനാഴ്ച സഭയില്‍വെയ്ക്കും
തിരുവനന്തപുരം: മാറാട് കലാപത്തിന്റെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് ബുധനാഴ്ച നിയമസഭയില്‍ വെയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ചൊവ്വാഴ്ച ധനാഭ്യര്‍ത്ഥനചര്‍ച്ചയുടെ അവസാനം കോണ്‍ഗ്രസ്-ഐയിലെ കെ.സി ജോസഫിന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
2006 ഫെബ്രുവരിയിലാണ് മാറാട് അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്ന് യുഡിഎഫായിരുന്നു ഭരിച്ചിരുന്നത്.
ഇടതു സര്‍ക്കാറിന്റെ നയം വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ടിനോടൊപ്പം അതിന്മേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടും ബുധനാഴ്ച സഭയില്‍ വെയ്ക്കുമെന്നും കോടിയേരി അറിയിച്ചു.
ഇതിനിടെ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ ക്രൈം ബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ലയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. പകരം വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് ഐജി ഋഷിരാജ് സിംഗിനെയാണ് നിയമിച്ചിരിക്കുന്നത്.
റിപ്പോട്ട് ബുധനാഴ്ച സഭയില്‍ വെയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സിംഗ്ലയെ ചൊവ്വാഴ്ചതന്നെ മാറ്റിയത്.
റിപ്പോര്‍ട്ട് സഭയില്‍ വെച്ചശേഷം ആരോപണ വിധേയരായ ടി. ഒ സൂരജ്, സിറ്റി പൊലീസ് കമ്മിഷണറായിരുന്ന സഞ്ജീവ് പട്ജോഷി, അസിസ്റന്റ് കമ്മിഷണര്‍ ആയിരുന്ന എം. അബ്ദുള്‍ റഹിം എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
അബ്ദുള്‍ റഹിം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. പട്ജോഷി ദീര്‍ഘകാല അവധിയില്‍ ബാംഗ്ലൂരില്‍ ഐഐഎമ്മില്‍ പഠിക്കുകയാണ്.












Click it and Unblock the Notifications