അഹമ്മദ് രാജിവെയ്ക്കണമെന്ന് ശ്രീധരന്‍ പിള്ള
കോഴിക്കോട്: മാറാട് കലാപത്തില്‍ മുസ്ലിം ലീഗിന് പങ്കുണ്ടെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
യുഡിഎഫിലെയും എല്‍ഡിഎഫിലെയും അംഗങ്ങള്‍ക്ക് കലാപവുമായി ബന്ധമുണ്ടെന്ന് പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ നേതാക്കന്മാരെല്ലാം കുറ്റസമ്മതം നടത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കലാപത്തെപ്പറ്റി ബിജെപി ഉന്നയിച്ചിരുന്ന കാര്യങ്ങള്‍ സത്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തപോലെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടി അംഗീകരിക്കുന്നു.
ഏകപക്ഷീയമായ ഹിന്ദുകൂട്ടക്കൊല നടന്നുവെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നതിനാല്‍ ഇത് ദേശീയ പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ്. ദേശീയ തലത്തില്‍ പാര്‍ട്ടി ഈ റിപ്പോര്‍ട്ട് ഉപയോഗിക്കും. മതേതര സര്‍ക്കാറുകളെന്ന് അവകാശപ്പെടുന്നവര്‍ തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് മാറാട് സംഭവം.
ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രതികരിക്കണം- പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications